പെറു ഗോളടിച്ചാല്‍ മേല്‍വസ്ത്രം അഴിക്കും; ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍ മോഡല്‍
ലോകകപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മോഡലായ നിസു കൗട്ടി. ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍മസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പെറു ഫുട്ബോള്‍ ടീമിന്റെ കാമുകി എന്ന വിളിപ്പേരുള്ള നിസു വാര്‍ത്തകളില്‍ നിറഞ്ഞത്.
ഡെന്മാര്ക്കിനോടുളള ആദ്യ മല്‍സരത്തില്‍ തന്നെ തന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിസു. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പെറുവിന് ഗോളൊന്നും നേടാനായില്ല. ഫ്രാന്‍സിന് എതിരെയുളള പെറുവിന്റെ അടുത്ത മല്‍സരത്തിലാണ് ഇനി നെസുവിന്റെ പ്രതീക്ഷ.
അതുവരെ ആരാധകരോട് കാത്തിരിക്കാനാണ് നെസു ആവശ്യപ്പെട്ടിരിക്കുന്നത്. നെസുവിന്റെ തെക്കേ അമേരിക്കന്‍ രീതിയിലുള്ള പരമ്പരാഗത ചിയര്‍ലീഡിങ് അവതരണം ടിവി ക്യാമറകള്‍ ഗാലറിയില്‍ നിന്ന് ഒപ്പിയെടുത്തിരുന്നു. ജൂണ്‍ 21 ന് ഫ്രാന്‍സിന് എതിരെ നടക്കുന്ന മത്സരത്തില്‍ പെറുവിന് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജൂണ്‍ 26 ന് ഓസ്ട്രേലിയയുമായുളള മത്സരം വരെ ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരും.
മൂന്നു വര്‍ഷം മുന്‍പ് സൂപ്പര്‍ ഫാന്‍ ആന്റിക്സ് എന്ന സ്വന്തം ബ്രാന്‍ഡ് തുടങ്ങിയാണ് നിസുവിന്റെ പെറുവിനോടുളള ആരാധന തുടങ്ങിയത്.