കാറിന്റെ ഡോര്‍ തുറന്ന് കരടി; അലറിവിളിച്ച് വിനോദസഞ്ചാരികള്‍; വൈറലായി വീഡിയോ
19 June 2018
യുഎസിലെ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഒരു കുടുംബം. പാര്‍ക്കിലൂടെ വന്യമൃഗങ്ങളെയും കണ്ട് ഫോട്ടോയുമെടുത്ത് കാറില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുടുംബത്തിന് ഒരു അനുഭവം നേരിടേണ്ടി വന്നത്.
വഴിയില്‍ ഒരു കരടിയെ കണ്ടപ്പോള്‍ ഫോട്ടോയെടുക്കാന്‍ കാര്‍ നിര്‍ത്തിയതായിരുന്നു അവര്‍. ഇത് കണ്ട കരടി കാറിന് സമീപത്തേക്ക് വരികയും കാറിന്റെ ഡോര്‍ തുറക്കുകയും ചെയ്തു. ഇത് കണ്ട് കാറിലുണ്ടായിരുന്ന കുട്ടികള്‍ അലറിവിളിക്കാന്‍ തുടങ്ങി.
ഡോറിന് സമീപമുണ്ടായിരുന്ന ആള് ഉടന്‍ തന്നെ ഡോര്‍ വലിച്ചടക്കുകയും കാര്‍ മുന്നോട്ട് പോവുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിമാറിയിരിക്കുകയാണ്.