പിണറായി വിജയന് വടക്ക് നോക്കി മുഖ്യമന്ത്രിയായി മാറി: രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ വടക്ക് നോക്കി ഇരിക്കുകയാണ് പിണറായി ചെയ്യുന്നത്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കാണാന്‍ പോയത് ശരിയല്ല. നിപ്പ ദുരന്തം ഉണ്ടായപ്പോഴോ, വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലോ മുഖ്യമന്ത്രി പോയില്ല. ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്.
പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുത്. കട്ടിപ്പാറ പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സർക്കാരിന്റെ നയങ്ങൾ കാരണമാണ്. പി.വി. അൻവർ എംഎൽഎയുടെ പാർക്കുമായി ബന്ധപ്പെട്ട നിയമലംഘന വിവരങ്ങൾ മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. അനധികൃത നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുനീക്കണം- സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരൻ ഒഴികെയുള്ള മറ്റു നേതാക്കൾ സംസ്ഥാനത്തുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.