റംസാന്, ലോകകപ്പ് തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍
14 June 2018
റംസാന്, ലോകകപ്പ് സ്പെഷ്യല്‍ ഓഫറുമായി ബിഎസ്എന്‍എല്‍. റംസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന 786 രൂപയുടെ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 150 ദിവസം വാലിഡിറ്റി ഉള്ള വൗച്ചര്‍ 26 വരെ ലഭ്യമായിരിക്കും.
കൂടാതെ ഫുട്ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ചു പ്രതിദിനം 4 ജിബി ഡേറ്റ 148 രൂപയ്ക്കു 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈല്‍ താരിഫ് വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും.