ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിന് തീയേറ്ററുകളില്‍; അവസാന ഷെഡ്യൂള്‍ ആരംഭിച്ചു
കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയന് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ അവസാനഷെഡ്യൂള്‍ ആരംഭിച്ചു. അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ളാഡ്സ്റ്റണ് യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായ രാജാമണിയാണ് നായകനാകുന്നത്.
ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സലിംകുമാര്‍, ജനാര്ദനന്, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്മ്മജന്, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വിനയന് തന്നെയാണ് കഥ. തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.