മരുമകനെ തടഞ്ഞു;പോലീസുകാരനെ ബിജെപി എംഎല്‍എ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മധ്യപ്രദേശ്: ബിജെപി എം.എല്‍.എ പോലീസ് സ്റ്റേഷനില്‍ കയറി കോണ്‍സ്റ്റബിളിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ദേവാസ് ജില്ലയിലെ ബാഗ്ലിയില്‍ നിന്നുള്ള എംഎല്‍എ ചമ്പാലാല്‍ ദേവ്ഡയാണ് പോലീസ് ഉദ്യോഗസ്ഥന് സന്തോഷ് ഇവന്ഡിയെ മര്‍ദ്ദിച്ചത്. ദേവാസ് ജില്ലയിലെ ഉദയ്നഗര്‍ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
പോലീസ് ഉദ്യോഗസ്ഥനെ എംഎല്‍എ രണ്ട് പ്രാവശ്യം മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിലെത്തിയ എംഎല്‍എ യുടെ ബന്ധുവിനെ പോലീസുകാരന് ശകാരിച്ചതാണ് എംഎല്‍എ യെ പ്രകോപിപ്പിച്ചത്.പോലീസുകാരനും ബന്ധുവും തമ്മിലുള്ള വാക്കുതര്ക്കമറിഞ്ഞാണ് എംഎല്‍എ യും അനുയായികളും പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് പോലീസുദ്യോഗസ്ഥനും എംഎല്‍എ യും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വാക്കേറ്റത്തിനിടെ എംഎല്‍എ പോലീസുകാരനെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്താന്‍ ശ്രമിച്ചതിനും സര്‍ക്കാരുദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനും എംഎല്‍എ യ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.