രാജ്യസഭാ സീറ്റ് തീരുമാനം പുന:പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ മികച്ച സ്ഥാനങ്ങളിലേക്കു പോയേക്കുമെന്ന് വാര്‍ത്തകള്‍
8 June 2018
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതോടെ കോണ്‍ഗ്രസിലും പ്രധാന ഘടകകക്ഷികളിലും പ്രതിഷേധം പുകയുകയാണ്. എന്നാല്‍ തീരുമാനം പുനപരിശോധിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്കി. പ്രശ്നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.
അതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ മികച്ച സ്ഥാനങ്ങളിലേക്കു പോയേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറാകാത്ത ബിജെപി നേതൃത്വം സാഹചര്യം വിലയിരുത്തി വരികയാണ്.