ബുർഖ ധരിച്ച ആരും തന്റെ ഓഫീസിൽ വരരുത്; മുസ്ലിംകളുടെ ഉന്നമനത്തിന് പ്രവർത്തിക്കില്ല; വിഷം ചീറ്റി ബിജെപി എംഎൽഎ
മുസ്ലിങ്ങൾക്കെതിരെ വിഷം ചീറ്റി കർണാടകയിലെ ബിജെപി എംഎൽഎ. മുസ്ലിംകളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ലെന്ന് എംഎൽഎ ബസനഗൗഡ പാട്ടീൽ യാത്നാൽ പറഞ്ഞു. ബിജാപുരിൽ ആരാണ് തന്നെ വിജയപ്പിച്ചത്. തീർച്ചയായും ഹിന്ദുക്കൾ തന്നെയാണ്.
തനിക്ക് വോട്ടുചെയ്യാൻ മുസ്ലിംകളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദുക്കളിലാണ് വിശ്വസിക്കുന്നത്. അവർ തനിക്കായി വോട്ടു ചെയ്യും. തന്റെ വിജയത്തിനായി പ്രവർത്തിച്ച ഹിന്ദു സമൂഹത്തിനായി പ്രവർത്തിക്കും. ഒരിക്കലും മുസ്ലിംകളുടെ ഉന്നമനത്തിന് പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകളുടെ ക്ഷേമത്തിനായി പ്രവർത്തക്കരുതെന്നും ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും കോർപ്പറേറ്റുകളെ അദ്ദേഹം ആഹ്വാനം ചെയ്തു. ബുർഖ ധരിച്ച ആരും തന്റെ ഓഫീസിൽ എത്താൻ പാടില്ലെന്ന് തന്റെ ജീവനക്കാർക്ക് മുന്നറിയറിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജാപുർ സിറ്റിയിൽനിന്നുള്ള എംഎൽഎ ആണ് അദ്ദേഹം.