മലയാള സിനിമയും നിപ്പാ ആശങ്കയില്‍; നീരാളിയുടെയും തീവണ്ടിയുടെയും റിലീസ് തീയതി മാറ്റി

single-img
6 June 2018

മലയാള സിനിമയും നിപ്പാ ആശങ്കയില്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധ മൂലം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്ന് ജീവിക്കുന്ന സാഹചര്യത്തില്‍ സിനിമ ഇറക്കിയാല്‍ കളക്ഷന്‍ കുറയുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആശങ്ക.

ഇതിനെ തുടര്‍ന്ന് ചില ചിത്രങ്ങളുടെ റിലീസ് തീയതി അടുത്ത മാസത്തേക്ക് മാറ്റി. മോഹന്‍ലാല്‍ ചിത്രം നീരാളി, ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നിവയുടെ റിലീസ് തീയതിയാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനിക്കും.

പൃഥ്വിരാജ് പാര്‍വതി ചിത്രം മൈ സ്റ്റോറിയുടെ റിലീസ് തിയതി മാറ്റുന്നതായി വിവരം ലഭിച്ചിട്ടില്ല. രജനീകാന്ത് ചിത്രം കാലയുടെ റിലീസ് തടസ്സമില്ലാതെ നടക്കും. ജൂണ്‍ ഏഴിനാണ് കാലയുടെ ആഗോള റിലീസ്. കോഴിക്കോടും മലപ്പുറത്തും നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് 17 പേര്‍ മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ജനങ്ങള്‍.