കോഴിക്കോട് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

single-img
6 June 2018

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. പുലര്‍ച്ചെ നാലെകാലോടെയാണ് സംഭവം. ഡോക്ടറെ കാണാന്‍ എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് നാണു മാസ്റ്റര്‍ പുലര്‍ച്ചെ ഇറങ്ങുന്നത്.

പിന്നീട് കത്തിയ കാറിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറിന് തീപിടിക്കാനിടയായ സാഹചര്യം ഇതുവരെ വ്യക്തമല്ല. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.