നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കും; ക്രിമിനലുകളായ പൊലീസുകാരെ പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസില്‍ ചെറിയൊരു വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്തെ കോണ്‍ഗ്രസ് അനുകൂല ഭാരവാഹികള്‍ സേനയില്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കെവിന് ധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.എസ്.ഐ ബിജു ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്.
ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയും വഹിച്ചിട്ടുണ്ട് ഇയാള്‍. യു.ഡി.എഫിന്റെ കാലത്തെ പൊലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയുമായിരുന്നു ഈ എ.എസ്.ഐയെന്നും കോടിയേരി പറഞ്ഞു. സിപിഎം മേഖലാ റിപ്പോര്‍ട്ടിങ്ങിന് എത്തിയതായിരുന്നു കോടിയേരി.