മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
4 June 2018
മലപ്പുറം എടവണ്ണ കുണ്ടുതോട്ടില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്ബറും കുടുംബവുമാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം. മഞ്ചേരിയില്‍ നിന്ന് എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച ഓംനി വാനില്‍ ബസിടിക്കുകയായിരുന്നു.
ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ബസ് യാത്രക്കാരായ ആറ് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.