കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് സ്ഥിരീകരിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്: തനിക്കോ കുടുംബത്തിനോ പ്രതികളുമായി യാതൊരു ബന്ധവുമില്ല

single-img
1 June 2018

കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് സ്ഥിരീകരിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്. ഡിവൈ.എസ്.പിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രിയെ അപ്പോള്‍ തന്നെ അറിയിച്ചു. മുഖ്യമന്ത്രി ചോദിക്കുന്നതിന് തൊട്ടുമുന്‍പാണ് വിവരം അറിഞ്ഞത്.

കേസിനെക്കുറിച്ച് ആരും തന്നെ അറിയിച്ചിരുന്നില്ലെന്നും പൊലീസുകാരടക്കം വിവരങ്ങള്‍ തന്നോട് മറച്ചുവച്ചെന്നും മുഹമ്മദ് റഫീഖ് അവകാശപ്പെട്ടു. നീനുവിന്റെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ ആരോപണം ഉന്നയിച്ച അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വര്‍ഷത്തെ സര്‍വീസിനിടയില്‍ യാതൊരു വിധ ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങാന്‍ ഒരുക്കമാണെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം പറഞ്ഞു.