ആലിയയുമായി പ്രണയത്തിലെന്ന് രണ്‍ബീര്‍

single-img
1 June 2018

ബോളിവുഡില്‍ പ്രണയങ്ങളും പ്രണയ പരാജയങ്ങളും അത്ര പുതിയ കാര്യമല്ല. ബി ടൗണിലെ പുതിയ പ്രണയം ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ കപൂറും യുവനടിമാരില്‍ ശ്രദ്ധേയയായ ആലിയ ഭട്ടും തമ്മിലാണ്. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് ചൂടു പിടിച്ചത്.

ഒടുവില്‍ രണ്‍ബീര്‍ തന്നെ തുറന്നു സമ്മതിക്കുന്നു ഇരുവരും പ്രണയത്തിലാണെന്ന്. ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല.

അതിന് അതിന്റെതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോളും ജീവിക്കുമ്പോളും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്.

ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,’ രണ്‍ബീര്‍ പറഞ്ഞു. പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീര്‍ പറയുന്നു. തന്റെ ഇഷ്ട നടന്‍ രണ്‍ബീറാണെന്ന് ആലിയയും നേരത്തെ പറഞ്ഞിരുന്നു.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടന്‍ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രണ്‍ബീര്‍. കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നത്.

ആലിയ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വര്‍ഷം ആദ്യമാണ് ബന്ധം വേര്‍പിരിയുന്നത്. സോനത്തിന്റെ വിവാഹ വിരുന്നില്‍ നവദമ്പതികളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് രണ്‍ബീറും ആലിയയുമായിരുന്നു.