യുഡിഎഫ് പഞ്ചായത്തുകളിലടക്കം എല്‍ഡിഎഫിന് വന്‍ മുന്നേറ്റം
31 May 2018
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 3643 വോട്ടുകളും ബി.ജെ.പിയുടെ അഡ്വ പി ശ്രീധരന് പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു.
മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് മുന്നണിക്ക് ഒരിക്കല്‍ പോലും മറ്റ് മുന്നണികള്‍ ഭീഷണിയായില്ല. പോസ്റ്റല്‍ വോട്ടുകളിലും സജി ചെറിയാന് തന്നെയാണ് മേല്‍ക്കൈ.