ചെങ്ങന്നൂരില്‍ പ്രതീക്ഷിച്ച ഫലമല്ലെന്ന് ഉമ്മന്‍ ചാണ്ടി: കോണ്‍ഗ്രസിന് വിലയില്ലാതായെന്ന് വെള്ളാപ്പള്ളി

single-img
31 May 2018

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയില്ലാതായതായും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണം. പി.എസ്. ശ്രീധരന്‍പിള്ള നല്ല സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ അഹങ്കാരത്തിന്റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.