കോംബോ ഓഫറുമായി വീണ്ടും ഞെട്ടിച്ച് ജിയോ

single-img
30 May 2018

ന്യൂഡല്‍ഹി: പുതിയ ഇന്റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ വീണ്ടുമെത്തുന്നു.100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്‌സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതിയെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിമാസം 1000 രൂപയ്ക്കുതാഴെയായിരിക്കും ഇതിനായി ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ് പുതിയ പദ്ധതി.

വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോല്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ ജിയോ ടിവിയും പരിധിയില്ലാത്ത ഇന്റര്‍നെറ്റും കൂടി ഒരൊറ്റ താരിഫില്‍ വിടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്റ് സംവിധാനം ഉള്‍പ്പടെ വീടുകളിലെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി.