വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
30 May 2018
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ട് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമത്തിലെ സ്ത്രീകള്‍ ഒമ്പത് ദിവസമായി വനംവകുപ്പ് ഓഫീസിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി റോഡ് ഉപരോധിച്ചു. കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധരംഗത്തുണ്ട്.