തൃശൂരില്‍ വീടു കയറി ഗുണ്ടകളുടെ ആക്രമണം; മകനെത്തേടിയെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു

single-img
28 May 2018

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗുണ്ടകള്‍ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ മൊന്തച്ചാലില്‍ വിജയ (56)നാണ് മരിച്ചത്. മകനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ വിജയനെ വെട്ടുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. അംബികയുടെ അമ്മ കൗസല്യയ്ക്ക് വീഴ്ചയില്‍ പരിക്കുണ്ട്. ഞായറാഴ്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗണ്‍ഹാളിന് സമീപത്ത് വെച്ച് വിജയന്റെ മകന്‍ വിനുവുമായി ഗുണ്ടകള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഇതിന്റെ പകയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.