നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുന്ന കുരുന്നിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവ്: വീഡിയോ വൈറല്‍

single-img
28 May 2018

നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുന്ന കുരുന്നിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന മാലി സ്വദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീട്ടുകാരുടെ ശ്രദ്ധയില്‍പെടാതെ നാലാം നിലയില്‍ നിന്നും കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരന്‍ ബാല്‍ക്കണിയിലെ കമ്പിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

അയല്‍ക്കാരനായ ഒരു യുവാവ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് വിജയം കണ്ടില്ല. ഇതിനിടെയാണ് 22കാരനായ മമൂദൗ ഗസ്സാമ എന്ന യുവാവ് ബാല്‍ക്കണിയിലെ ഓരോ കമ്പിയും വലിഞ്ഞു കയറി നിമിഷങ്ങള്‍ക്കകം മുകളില്‍ എത്തി കുട്ടിയെ രക്ഷിച്ചത്.