പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്; ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

single-img
28 May 2018

ആഗോള വിപണിയില്‍ രണ്ട് ദിവസത്തിനിടയില്‍ ഇന്ധനവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്ത് തുടര്‍ച്ചായ 15 ആം ദിവസവും പെട്രോളിന്റേയും ഡീസലിന്റേയും വില കൂടി. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയും കൂടിയതോടെ തിരുവനന്തപുരത്ത് പെട്രളിന് 82 രൂപ 45 പൈസയും ഡീസലിന് 75 രൂപ അഞ്ച് പൈസയുമായി.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യയും ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള വിപണിയില്‍ എണ്ണ വിലയിടിവിന് കാരണം. അതിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉജ്ജ്വല യോജന ഉപഭോക്താക്കളുമായി നമോ ആപ്പിലൂടെ സംസാരിച്ച നരേന്ദ്ര മോദി ഇന്ധനവില വര്‍ദ്ധനയെക്കുറിച്ച് പ്രതികരിച്ചില്ല.