കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

single-img
28 May 2018

ബംഗളൂരൂ: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ കാറപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ സിദ്ദു നിയാംഗൗഡയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ കര്‍ണാടകയിലെ തുളസിഗേരിയില്‍ വച്ച് എം.എല്‍.എയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

എം.എല്‍.എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സിദ്ദു നിയാംഗൗഡ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.