സദ്ദാമിന്റെ ആ ആഡംബര കപ്പല്‍ ഇനി ഹോട്ടല്‍

single-img
27 May 2018

1981 ലാണ് ഇറാഖിലെ മുന്‍ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പര്‍യോട്ട് പുറത്തിറക്കിയത്. അത്യാഡംബരത്താല്‍ കണ്ണഞ്ചിപ്പിക്കുന്ന സദ്ദാമിന്റെ സൂപ്പര്‍ യോട്ട് ഹോട്ടലാക്കുന്നു. ബസ്ര തുറമുഖത്ത് നങ്കുരമിട്ടിരിക്കുകയാണ് യാട്ട്. തുറമുഖത്തെ നാവികര്‍ക്ക് വേണ്ടിയാണ് ഇത് ഹോട്ടലായി പ്രവര്‍ത്തിക്കുന്നത്.

സദ്ദാമിന്റെ മരണ ശേഷം ഇറാഖി സര്‍ക്കാറിന് കീഴിലായിരുന്നു സൂപ്പര്‍യോട്ട്. ഏകദേശം 30 ദലശക്ഷം യൂറോ (ഏകദേശം 240 കോടി രൂപ) വിലയിട്ട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു ഇത്. എന്നാല്‍ ആരും വാങ്ങാനെത്തിയില്ല. ഇതേ തുടര്‍ന്നാണ് കപ്പല്‍ ഹോട്ടലാക്കാന്‍ ഇറാഖി സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രത്യേക കിടപ്പുമുറി, ബാത്തറൂം, ഡൈനിങ് റൂം എന്നിവയടങ്ങുന്നതാണ് 270 അടി നീളമുള്ള ഈ ആഡംബര യോട്ടില്‍. സദ്ദാമിന്റെ പ്രൈവറ്റ് സ്യൂട്ട് കൂടാതെ 17 ഗസ്റ്റ് റൂമുകളുമുണ്ട്. കപ്പലിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി 18 ക്യാബിനുകളും ഒരു ക്ലെനിക്കുമുണ്ട്. സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താന്‍ റോക്കറ്റ് ലോഞ്ചര്‍, ഹെലിപാഡ് എന്നിവയുണ്ട്.

കൂടാതെ ആക്രമണം ഉണ്ടായാല്‍ ഹെലിപാഡിലേയ്ക്കും അടുത്തുള്ള അന്തര്‍വാഹിനിയിലേയ്ക്കും രക്ഷപ്പെടാനുള്ള രഹസ്യ മാര്‍ഗങ്ങളുമുണ്ട് ഇതില്‍. സദ്ദാം നിര്‍മ്മിച്ചെങ്കിലും അത് ഉപയോഗിക്കാന്‍ സദ്ദാമിന് യോഗമുണ്ടായില്ല. 2003 ല്‍ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അപ്രത്യക്ഷമായ യോട്ട് 2010 ല്‍ ഏറെ നിയമ യുദ്ധങ്ങള്‍ക്ക് ശേഷമാണ് ഇറാഖി സര്‍ക്കാറിന് ലഭിക്കുന്നത്.