നടന്‍ വികെ ശ്രീരാമന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയുമായി സോഷ്യല്‍ മീഡിയ

single-img
27 May 2018

നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. മരണവാർ‌ത്ത ഫേസ്ബുക്കിൽ ആരോ പങ്കു വച്ചതിനെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തിയത്.

എന്നാല്‍ സോഷ്യല്‍ മീഡിയ വാര്‍ത്തകളെ തള്ളി ശ്രീരാമന്‍ തന്നെ രംഗത്തെത്തി. ചില മാനസിക രോഗികളാണ് ഇത്തരം പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയും കൂലിയും ഇല്ലാത്ത ആളുകള്‍ കയ്യിലുള്ള മൊബൈല്‍ കുന്ത്രാണ്ടം കൊണ്ട് കാട്ടുന്ന തെമ്മാടിത്തരമാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കനക, മാമുക്കോയ, ജഗതി തുടങ്ങിയ അഭിനേതാക്കള്‍ മരിച്ചുവെന്ന് ഇത്തരത്തില്‍ വ്യാപകമായി വ്യാജ പ്രചരണം നടത്തിയിരുന്നു.