ആശുപത്രിയിൽനിന്നു പരിശോധന കഴിഞ്ഞു മടങ്ങിയ ഗർഭിണിയെ ഓട്ടോറിക്ഷയിൽവച്ച് കൂട്ടമാനഭംഗം ചെയ്തു

single-img
27 May 2018

ഹരിയാന: ഗര്‍ഭിണിയായ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ മനേസര്‍ എന്ന സ്ഥലത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മനേസറിൽ ആശുപത്രിയിൽനിന്ന് ഒരു ഷെയർ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.

ഭർത്താവുമൊത്ത് സൈക്കിളിൽ ആശുപത്രിയിലേക്കു പോയ യുവതി, ആരോഗ്യസ്ഥിതി മെച്ചമല്ലാതിരുന്നതിനാൽ മടക്കയാത്രയ്ക്ക് ഓട്ടോയിൽ കയറുകയായിരുന്നു. ഡ്രൈവർ നൽകിയ വെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ ഡ്രൈവറും രണ്ടു യാത്രക്കാരും ചേർന്ന് പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.

സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി മനേസറിലെ വനിതാ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നത്. യുവതി ബിഹാര്‍ സ്വദേശിനിയാണെങ്കിലും ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം മനേസറിലാണ് താമസം.