ഇന്ധനവില വീണ്ടും കൂടി: മോദി സർക്കാരേ… ഇത് തികഞ്ഞ അനീതിയാണ്; പൊതുജനത്തെ ഇങ്ങനെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കരുത്

single-img
27 May 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74 രൂപ 93 പൈസയുമാണ് നിരക്ക്. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂട്ടുന്നതിനായി എണ്ണക്കമ്പനികൾ ഉയർത്തുന്ന ന്യായം.

വില പ്രതിദിനം ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടാകുന്നില്ല. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്.