ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ വില്‍ക്കാന്‍ അയൽ രാജ്യങ്ങൾക്ക് എങ്ങനെ കഴിയുന്നു?; ഇ ചോദ്യത്തിന് ഉത്തരമില്ലന്നു മോദി സർക്കാർ

single-img
27 May 2018

പാകിസ്താനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.7 പാക് റുപ്പീയാണ് വില. അതായത് 51.61 ഇന്ത്യന്‍ രൂപ. ലളിതമായി പറഞ്ഞാല്‍ പാകിസ്താന്‍കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കുന്ന വിലയേക്കാള്‍ 33.66 ശതമാനം കൂടിയ നിരക്കാണ് ഓരോ ഇന്ത്യക്കാരനും നല്‍കേണ്ടി വരുന്നത്. ഡീസല്‍ ലിറ്ററിന് അവിടെ 58.34 രൂപയാണ് വില.

ഇതേസമയം, അടുത്തിടെ കുത്തനെ വില ഉയര്‍ത്തിയ ശ്രീലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 63.90 രൂപയാണ് വില. അതായത് ഡല്‍ഹിയിലെ പെട്രോള്‍ വിലയേക്കാള്‍ 20 ശതമാനം കുറവ്. 14 രൂപയുടെ വ്യത്യാസമാണ് ശ്രീലങ്കയും ഇന്ത്യയും തമ്മില്‍ പെട്രോള്‍ വിലയിലുള്ളത്. ഡീസലിനാണെങ്കില്‍ വെറും 47.06 രൂപയാണ് അവിടെ വില.

കുഞ്ഞന്‍ രാജ്യമായ നേപ്പാളില്‍ വരെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വ്യത്യാസമുണ്ട്. പെട്രോള്‍ ലിറ്ററിന് 68.76 രൂപയും ഡീസലിന് 57.51 രൂപയുമാണ് നേപ്പാളിലെ നിരക്ക്. പിന്നെയും ചൈനയിലാണ് ഇന്ത്യയോട് കിടപിടിക്കുന്ന ഇന്ധനവിലയുള്ളത്. ചൈനയില്‍ പെട്രോളിന് 80.78 രൂപയും ഡീസലിന് 72.14 രൂപയുമാണ് വില.

എങ്ങനെയാണ് നമ്മുടെയൊക്കെ അയല്‍രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞവിലക്ക് പെട്രോള്‍ വില്‍ക്കാന്‍ കഴിയുന്നത്?. ഇന്ധനവില വര്‍ധിക്കുന്നതില്‍ മോദിക്ക് ചില സാമ്പത്തികശാസ്ത്രങ്ങളെയൊക്കെ കൂട്ടുപിടിക്കാനുണ്ടെങ്കിലും പൊതുജനത്തിന്റെ ഇ നിസാര ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. കാരണം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറും മുമ്പ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ധനവില പിടിച്ചുനിര്‍ത്തുമെന്നത്.