മോഹന്‍ലാല്‍ ചിത്രം നീരാളി ജൂണ്‍ 14ന് എത്തില്ല; റിലീസ് തീയതി മാറ്റി

single-img
27 May 2018

mohanlal neerali movie poster

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ചിത്രത്തിന്റെ റിലീസ് തീയതി ജൂണ്‍ 15ലേക്ക് മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജൂണ്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞാന്‍ മേരിക്കുട്ടി, മൈസ്റ്റോറി, സല്‍മാന്‍ ചിത്രം റേസ് എന്നിവക്കൊപ്പമാണ് നീരാളി റിലീസിനെത്തുന്നത്.

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളിയില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നീരാളിക്കുണ്ട്.

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. മുഴുനീള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നീരാളി.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നവാഗതനായ സാജു തോമസാണ് തിരക്കഥ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.