‘വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ക്യാമ്പയിന്‍ പ്രധാനമന്ത്രി മാത്രമാണ് നരേന്ദ്രമോദി: 2019ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തില്ല’

single-img
27 May 2018

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളാകും ഭരണം ആർക്കെന്ന് തീരുമാനിക്കുകയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാം പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കും. വന്‍തോല്‍വിയാണ് ബിജെപി നേരിടാന്‍ പോകുന്നതെന്നും ചന്ദ്രബാബു നായ്ഡു വ്യക്തമാക്കി.

സമ്പദ് മേഖലക്ക് ഗുണകരമാകുമെന്ന് കരുതിയാണ് നോട്ട് നിരോധത്തെ അനുകൂലിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലം ബാങ്കുകള്‍ പാപ്പരായെന്നും ചന്ദ്രബാബു നായ്ഡു ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ക്യാമ്പയിന്‍ പ്രധാനമന്ത്രി മാത്രമാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസാണ് പ്രതിപക്ഷത്തുള്ളത്. അവരെക്കൊണ്ട് അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാലും ബിജെപി 2019ല്‍ അധികാരത്തിലെത്തില്ല. വീണ്ടും അധികാരം ലഭിക്കുമെന്നത് ബിജെപിക്ക് വിദൂരസ്വപ്‌നം മാത്രമാണെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. തെലുങ്കുദേശം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുമ്പോഴായിരുന്നു മോദിക്കെതിരായ പരാമര്‍ശം.