ജനജീവിതത്തെ വെല്ലുവിളിച്ച് മോദി സർക്കാർ: ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി

single-img
26 May 2018

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് സംസ്ഥാനത്ത് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.14 രൂപയായി ഉയര്‍ന്നു. 74.76 രൂപയാണ് ഇന്നത്തെ ഡീസല്‍ വില.

കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധന വില വര്‍ധനയ്ക്ക് ഏതാനും ദിവസങ്ങളില്‍ നിയന്ത്രമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് വീണ്ടും വിലവര്‍ധന തുടരുകയായിരുന്നു.
ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. എന്നാല്‍ എല്ലാ വാഗ്ദാനങ്ങള്‍ക്കുമിടയിലും ഇന്ധന വില കുതിക്കുകയാണ്