ബ്രോയിലർ ചിക്കൻ വഴി നിപ്പ പകരുമെന്ന് വാട്സ്ആപ് സന്ദേശം അയച്ചവരെല്ലാം കുടുങ്ങും: പൊലീസ് അന്വേഷണം ആരംഭിച്ചു

single-img
26 May 2018

തിരുവനന്തപുരം: ബ്രോയിലർ ചിക്കൻ വഴി നിപ്പ പകരുമെന്ന് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. നിപ്പയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചനയെന്നും കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ നിപ കണ്ടെത്തിയെന്നും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജി ഡയറക്ടർ ഡോ. അനന്ത് ബാസു അറിയിച്ചുവെന്നുമായിരുന്നു പ്രചരണം.