മനോരമ ചാനല്‍ ചെയ്തത് അങ്ങേയറ്റം തരം താണ മാധ്യമപ്രവര്‍ത്തനം: കെ സുരേന്ദ്രന്‍

single-img
26 May 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്‌ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ രാത്രി മനോരമ ചാനല്‍ ചെയ്തത് അങ്ങേയറ്റം തരം താണ മാധ്യമപ്രവര്‍ത്തനമാണെന്ന് പറയാതെ വയ്യ. ഇതു മാനേജ്മെന്റിന്റെ അറിവോടെയാണോ അതോ സി. ഐ. ടി. യു മാധ്യമതൊഴിലാളികളുടെ മാത്രം അജണ്ടയാണോ എന്നതു മാത്രമാണ് ചോദ്യം. ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കുകൊണ്ടു വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല. സംസ്‌കാരം അങ്ങാടിയില്‍ വാങ്ങാന്‍ കഴിയുന്നതല്ലെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു.