ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി.ജെ.പി എം എല്‍ എ

single-img
26 May 2018

ജയ്‌പൂര്‍: ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. മാത്രമല്ല ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിനായി അയക്കപ്പെട്ടപ്പോഴാണ് ഹനുമാന്‍ തന്റെ ഗോത്രസേന രൂപീകരിച്ചതെന്നും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെന്നും ഗ്യാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

പട്ടിക വര്‍ഗ- പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദെെവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെയാണ്. എന്നാല്‍ അവരുടെ നേതാവും അവരുടെ ആദ്യ ദെെവവും ഹനുമാനാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെ അടിയില്‍ ഹനുമാന്റെ ചിത്രം വയ്‌ക്കുന്നത് ദെെവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും മഹാഭാരത കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വിചിത്രവാദവുമായി മറ്റൊരു ബി ജെ പി നേതാവുകൂടി രംഗത്തുവന്നത്.