കൊല്ലുന്ന ഇന്ധന വില:നിയമസഭയിലേക്ക് കാളവണ്ടിയില്‍ വരാന്‍​ പ്രവേശന പാസ്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എം.എൽ.എ

single-img
26 May 2018

ലക്​നൗ: ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയിലേക്ക് കാളവണ്ടിയില്‍ വരാന്‍​ പ്രവേശന പാസ്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഉത്തര്‍പ്രദേശ് എം.എൽ.എ.കോണ്‍ഗ്രസ്​ നിയമസഭാംഗമായ ദീപക്​ സിങ്​ ആണ്​ വ്യത്യസ്​ത ആവശ്യത്തിനു പിന്നില്‍.

‘പെട്രോള്‍, ഡീസല്‍ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയ​പ്പെട്ടതിനാല്‍ ഈ വര്‍ഷം മുഴുവന്‍ നിയമസഭാ വളപ്പില്‍ പ്രവേശിപ്പിക്കാന്‍ കാളവണ്ടിക്ക്​ പ്രവേശന പാസ്​ അനുവദിച്ചു തരുവാന്‍​ താങ്കളോട്​ അപേക്ഷിക്കുന്നു. എനിക്കും മറ്റ്​ അംഗങ്ങള്‍ക്കും യാത്ര ചെയ്യുന്നതിനായി അത്​ ഉപയോഗിക്കാന്‍ സാധിക്കും.’ -വിധാന്‍ പരിഷത്ത്​ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെഴുതിയ കത്തില്‍ ദീപക് സിങ്​ ചൂണ്ടിക്കാട്ടുന്നു

നേരത്തെ ക്രിക്കറ്റ് താരം വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നസ്​ ചലഞ്ച്​ സ്വീകരിച്ച്‌​ വ്യായാമം ചെയ്യുന്ന ദൃശ്യം ഉടന്‍ ട്വിറ്ററിലിടുമെന്ന്​ അറിയിച്ച മോദിയെ ഇന്ധനവില കുറക്കുന്നതിന് കോണ്‍ഗ്രസ്​ അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധി ഫ്യുവല്‍ ചലഞ്ചിന്​ വെല്ലുവിളിച്ച്‌ ട്വീറ്റ്​ ചെയ്​തിരുന്നു.​

അഴിമതിക്കു കടിഞ്ഞാണിടുന്നതിലും ഇന്ധനവില വര്‍ധന​ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട മോദി സര്‍ക്കാറിക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് വഞ്ചനാ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്​ ആഹ്വാനം ചെയ്തിട്ടുണ്ട്​.