നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ച് സാമന്ത

single-img
26 May 2018

ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടി സാമന്ത. പുള്‍ അപ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്താണ് സാമന്ത ഭര്‍ത്താവിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ശില്‍പ റെഡ്ഡിയെയും രാകുല്‍പ്രീത് സംഗിനെയും സാമന്ത വെല്ലുവിളിക്കുകയും ചെയ്തു.

 

മുമ്പ് പുള്‍ അപ് ചെയ്യാന്‍ ട്രെയിനര്‍ പറയുമ്പോള്‍ താന്‍ മടിപിടിച്ചിരിക്കലായിരുന്നുവെന്ന് സാമന്ത പറയുന്നു. തലവേദനയാണെന്നോ പല്ലുവേദന ആണെന്നോ പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യാറ്. അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. ഫിറ്റ്‌നെസ് ആണെന്നത് അച്ചടമുണ്ടായിരിക്കുക എന്നതുകൂടിയാണ്- സാമന്ത പറയുന്നു.