“കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍‍”;ബിജെപിയുടെ ആഭ്യന്തര തര്‍ക്കമാണ് കുമ്മനത്തെ മാറ്റാന്‍ കാരണമെന്ന് കോടിയേരി

single-img
26 May 2018

കൊച്ചി: ബിജെപിയുടെ ആഭ്യന്തര തര്‍ക്കമാണ് കുമ്മനത്തെ മാറ്റാന്‍ കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീധരന്‍പിള്ളക്ക് പറഞ്ഞുവെച്ച ഗവര്‍ണര്‍ സ്ഥാനമാണ് കുമ്മനം കൊണ്ടുപോയതെന്നും കോടിയേരി പറഞ്ഞു.സേനാനായകനെ നഷ്ടപ്പെട്ട സേനപോലെയായി ബിജെപി ഇപ്പോള്‍. കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതിയുടെ ഉത്തരവ് വന്നത്. നിലവിലെ ഗവര്‍ണര്‍ ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം.