ജസ്റ്റീസ് കെമാൽപാഷയ്ക്ക് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റീസ്;മനഃസാക്ഷിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്.

single-img
26 May 2018

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാല്‍പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒരുപടി കൂടി കടന്ന് ജസ്റ്റീസ് പി.എൻ.രവീന്ദ്രൻ രൂക്ഷമായ വിമർശനമാണ് കെമാൽപാഷയ്ക്കെതിരേ നടത്തിയത്. വിരമിച്ച ശേഷം ചില ജഡ്ജിമാർ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്‍റെ പേര് കളയുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം അല്പന്മാരായ ജഡ്ജിമാർക്കെതിരേ ഏവരും ഒത്തൊരുമയോടെ നിൽക്കണം. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. താൻ വിരമിക്കുന്ന തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ചീഫ് ജസ്റ്റീസിന്‍റെ സാന്നിധ്യത്തിൽ ജസ്റ്റീസ് രവീന്ദ്രൻ പറഞ്ഞു.