കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

single-img
26 May 2018

കോഴിക്കോട്: നിപ്പ വെെറസ് ബാധിച്ച്‌ കോഴിക്കോട് ഒരു മരണം കൂടി. ചികിത്സയിലായിരുന്നു നരിപ്പറ്റ സ്വദേശി കല്യാണി മരിച്ചു. ഇവര്‍ക്ക് നിപ്പ വൈറസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഈ മാസം 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കല്യാണി. ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.