സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്;പത്തിലേതു തിങ്കളാഴ്ച വന്നേക്കും.

single-img
26 May 2018

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.ചോദ്യക്കടലാസ് ചോർച്ചയുടെ പേരിൽ ഇത്തവണ പരീക്ഷാ നടത്തിപ്പു വിവാദത്തിലായിരുന്നു. റദ്ദാക്കിയ ഇക്കണോമിക്സ് പരീക്ഷ വീണ്ടും ‌നടത്തേണ്ടി വന്നു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in

4,138 സെന്ററുകളിലായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്.

ന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും).

എസ്‌എംഎസില്‍ ലഭിക്കാന്‍ ഫോണ്‍: 7738299899; ഫോര്‍മാറ്റ്: cbse12