നുഴഞ്ഞുകയറാന്‍ ശ്രമം:നാലു ഭീകരരെ സൈന്യം വധിച്ചു

single-img
26 May 2018

ശ്രീനഗര്‍: വടക്കന്‍ കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരന്മാരെ സൈന്യം വധിച്ചു.ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സൈനികനടപടികള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ശ്രീനഗറില്‍നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള തന്‍ഘ്ദാറിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് സംഭവം.