കൊട്ടിയൂർ പീഡനക്കേസ്​:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി രൂപത വൈദികന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

single-img
26 May 2018

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ജൂണ്‍ ഒന്നിന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനിരിക്കേയാണ് ജാമ്യാപേക്ഷയുമായി ഫാ. റോബിന്‍ വടക്കുഞ്ചേരി കോടതിയെ സമീപിച്ചത്.
കൊട്ടിയൂർ പീഡനക്കേസിൽ മൂന്നു പ്രതികൾ സമർപ്പിച്ച വിടുതൽഹരജി തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച വീണ്ടും തള്ളിയിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവരുടെ ഹരജിയാണ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുെവെച്ചന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളിവികാരിയായിരുന്ന ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ മുഖ്യപ്രതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ വൈദികനെ കൂടാതെ ഒമ്പതു പ്രതികളാണുള്ളത്.
അതിനിടെ ജയിലില്‍ കഴിയുന്ന ഫാ. റോബിന്‍ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാര്‍പിച്ചിരിക്കുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായി ജയിലിലായ റോബിന് അടുത്തിടെ ടിപി വധക്കേസ് പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു.