മമ്മൂട്ടി നായകനായ അങ്കിള്‍ വീണ്ടും റിലീസ് ചെയ്തു

single-img
25 May 2018

ജോയ് മാത്യു തിരക്കഥ രചിച്ച് മമ്മൂട്ടി നായകനായ അങ്കിള്‍ വീണ്ടും റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം അമ്പതോളം കേന്ദ്രങ്ങളിലാണ് ഇന്ന് മുതല്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം പത്ത് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് വന്‍ തുക സാറ്റലൈറ്റും ലഭിച്ചിരുന്നു.

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയിത ചിത്രം ആദ്യ ദിവസങ്ങളില്‍ തന്നെ ഗംഭീര അഭിപ്രായം നേടിയിരുന്നു. വിതരണക്കാരുടെ മറ്റു ചിത്രങ്ങള്‍ ഉള്ളത് കൊണ്ട് അങ്കിളിന് തിയേറ്ററില്‍ നിന്ന് മാറേണ്ട അവസ്ഥ വരികയും ഇപ്പോള്‍ വീണ്ടും റിലീസിനെത്തിക്കുകയുമായിരുന്നു.