‘താങ്കളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റൊന്ന് പോസ്റ്റു ചെയ്യുമോ?’: ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചിനു വെല്ലുവിളിച്ചതോടെ ‘മോദിയെ ട്വിറ്ററില്‍ കാണാനില്ല’

single-img
25 May 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി വെട്ടിലായി. മോദിയെ ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝാ രംഗത്തെത്തി.

മോദിയെ വെല്ലുവിളിച്ച് ട്വിറ്ററില്‍ തന്റെ ബി.എ, എം.എ, എം.ബി.എ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്താണ് സഞ്ജയ് ഝാ നരേന്ദ്ര മോദിയെ ചാലഞ്ചിന് ക്ഷണിച്ചത്. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചിനെ പ്രധാനമന്ത്രി ഏറ്റെടുത്തത് പോലെ ഈ ചലഞ്ചും നരേന്ദ്ര മോദി ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനുള്ളതെന്നും സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

രണ്ട് ദിവസം മുന്നെയായിരുന്നു തന്റെ ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ട് വിരാട് കോഹ്‌ലി നരേന്ദ്ര മോദിയെ ഫിറ്റ്‌നസ് ചാലഞ്ചിന് ക്ഷണിച്ചിരുന്നത്. കോഹ്‌ലിയുടെ ചാലഞ്ച് നരേന്ദ്ര മോദി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് ഡിഗ്രി ഫ്റ്റ് ഹെ ചാലഞ്ചിനും നരേന്ദ്ര മോദിയെ ക്ഷണിച്ചത്.