കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് ശനിയും ഞായറും നിയന്ത്രണം: ചില ട്രെയിനുകള്‍ റദ്ദാക്കി; റിസര്‍വേഷനും മുടങ്ങും

single-img
25 May 2018

പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം–ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ് 26നും തിരുവനന്തപുരം ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് 27നും കായംകുളത്തിനും എറണാകുളത്തിനുമിടയില്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.  അതേസമയം ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല.

റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക. ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു.

പൂര്‍ണമായി റദ്ദാക്കിയവ

എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00)

ഗുരുവായൂര്‍–എറണാകുളം പാസഞ്ചര്‍ (6.45)

എറണാകുളം– നിലമ്പൂര്‍ പാസഞ്ചര്‍ (7.25)

നിലമ്പൂര്‍– എറണാകുളം പാസഞ്ചര്‍ (2.55)

എറണാകുളം– കായംകുളം പാസഞ്ചര്‍ (10.05)

കായംകുളം– എറണാകുളം പാസഞ്ചര്‍ (1.30)

ആലപ്പുഴ– കായംകുളം പാസഞ്ചര്‍ (7.05)

കായംകുളം– എറണാകുളം പാസഞ്ചര്‍ (8.35)

ഭാഗികമായി റദ്ദാക്കിയവ

എറണാകുളം– കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍നിന്നു സര്‍വീസ് നടത്തും (രാവിലെ 8.10)

തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ. മടക്ക സര്‍വീസ് വൈകിട്ട് 5.30ന്

പുനലൂര്‍– പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവ വരെ. മടക്ക സര്‍വീസ് വൈകിട്ട് 6.27ന്

തിരുവനന്തപുരം– ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് അങ്കമാലി വരെ. മടക്ക സര്‍വീസ് വൈകിട്ട് 3.55ന്

വൈകി പുറപ്പെടുന്നവ

നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവില്‍നിന്നു 3.40ന് പുറപ്പെടും. എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ 80 മിനിറ്റ് പിടിച്ചിടും.

ആലപ്പുഴ– ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയില്‍നിന്നു രാവിലെ 7.55ന് പുറപ്പെടും. എറണാകുളത്തിനു പുതുക്കാടിനുമിടയില്‍ 120 മിനിറ്റ് പിടിച്ചിടും

എറണാകുളം–ബെംഗളൂരു ഇന്‍ര്‍സിറ്റി 11.40ന് എറണാകുളത്തുനിന്നു പുറപ്പെടും

ഗുരുവായൂര്‍– ഇടമണ്‍ പാസഞ്ചര്‍ 6.45ന് ഗുരുവായൂരില്‍നിന്നു പുറപ്പെടും

തിരുവനന്തപുരം– മുംബൈ സിഎസ്ടി എക്‌സ്പ്രസ് 5.25ന് പുറപ്പെടും. എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ 80 മിനിറ്റ് പിടിച്ചിടും.

എറണാകുളത്തിനു പുതുക്കാടിനുമിടയില്‍ പിടിച്ചിടുന്നവ

നാഗര്‍കോവില്‍– മംഗളൂരു പരശുറാം (80 മിനിറ്റ്)

തിരുവനന്തപുരം– ഹൈദരാബാദ് ശബരി ( 60 മിനിറ്റ്)

എറണാകുളം– നിസാമുദ്ദീന്‍ മംഗള (30 മിനിറ്റ്)

കൊച്ചുവേളി– ചണ്ഡിഗഡ് സമ്പര്‍ക്ക്ക്രാന്തി (45 മിനിറ്റ്)

തിരുനെല്‍വേലി– ബിലാസ്പൂര്‍ എക്‌സ്പ്രസ് (140 മിനിറ്റ്)

കൊച്ചുവേളി– ലോകമാന്യതിലക് ഗരീബ്‌രഥ് (45 മിനിറ്റ്)