മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​ക്കു ഭ​ര​ണം ന​ഷ്ട​പ്പെ​ടു​മെ​ന്നു സ​ർ​വേ

single-img
25 May 2018

ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു സർവേ. ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ മധ്യപ്രദേശിൽ 49 ശതമാനം വോട്ട് കോൺഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനിൽ ഇത് യഥാക്രമം 44 ശതമാനം, 39 ശതമാനം.

രാജസ്ഥാനിൽ ഈ വർഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്സഭാ സീറ്റിലും ആറിൽ നാലു നിയമസഭാ സീറ്റിലും കോൺഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പർനാമി മാർച്ച് 16ന് രാജിവച്ചതോടെ രാജസ്ഥാനിൽ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.

മധ്യപ്രദേശിൽ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനു ഭരണവിരുദ്ധ വികാരത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് സർവേ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിർന്ന നേതാവ് കമൽനാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നൽകുകയും ചെയ്തതിനൊപ്പം എസ്പി– ബിഎസ്പി സഖ്യത്തിൽ ബിജെപിയെ നേരിടാൻ നടത്തുന്ന നീക്കുപോക്കുകളും കോൺഗ്രസിന് മധ്യപ്രദേശിൽ പൊതുവേ ഗുണകരമാകുമെന്നാണു സർവേ വിലയിരുത്തുന്നത്.