ബിജെപി പിന്‍മാറി: കോണ്‍ഗ്രസിന്റെ കെആര്‍ രമേശ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍

single-img
25 May 2018

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

ബിജെപിയില്‍ നിന്ന് സുരേഷ് കുമാറാണ് മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്നെ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.