പ്രിയ വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

single-img
25 May 2018

ഒരു കണ്ണിറുക്കലിലൂടെ ഒട്ടനവധി ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയര്‍. ഒരു സിനിമ പോലും റിലീസ് ചെയ്യാതെയാണ് പ്രിയ വലിയൊരു കൂട്ടത്തിന്റെ പ്രിയ താരമായി മാറിയത്. അഡാറ് ലൗവിലെ പാട്ടിലെ രംഗം ഹിറ്റായതോടെ പല അവാര്‍ഡ് പരിപാടികളും മറ്റുചടങ്ങുകളുമൊക്കെയായി പ്രിയ തിരക്കിലാണ്.

ഇപ്പോഴിതാ പ്രശംസക്ക് പകരം പ്രിയയെ പിടികൂടിയിരിക്കുന്നത് വിമര്‍ശനങ്ങളും ട്രോളുകളുമാണ്. അടുത്തിടെ പ്രിയ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. കറുത്ത ഗൗണായിരുന്നു പ്രിയയുടെ വേഷം. പരിപാടിക്കെത്തിയ പ്രിയയുടെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമുണ്ടായതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

രൂക്ഷമായ കമന്റുകളും വിമര്‍ശനങ്ങളുമാണ് പ്രിയക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒന്ന് ഹിറ്റായപ്പോഴേക്കും ഇത്ര അഹങ്കരിക്കണോ എന്നാണ് ചില കമന്റുകള്‍. അതേസമയം പ്രിയയെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയക്ക് വഴിത്തിരിവായി മാറിയത്.