നീറ്റ് പരീക്ഷ; ആന്‍സര്‍ കീയും ഓഎംആറും പ്രസിദ്ധീകരിച്ചു

single-img
25 May 2018

ന്യൂഡല്‍ഹി: മേയ് ആറാം തീയതി നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്2018ന്റെ (നീറ്റ്) ആന്‍സര്‍ കീയും ഒഎംആര്‍ ഷീറ്റിന്റെ ചിത്രങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍(സിബിഎസ്‌സി) പ്രസിദ്ധീകരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ നീറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആന്‍സര്‍ കീയും ഒഎംആര്‍ ഇമേജും സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in-ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരാതികളുണ്ടെങ്കില്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ ഉന്നയിക്കാനാവൂ. പരാതികള്‍ അറിയിക്കേണ്ട അവസാന തീയതി മേയ് 27. ഇതിനു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. ഉത്തര സൂചികയ്ക്കും റെസ്‌പോണ്‍സ് ഷീറ്റിനുമായി വിദ്യാര്‍ഥികള്‍ 100 രൂപ വീതം അടയ്ക്കണം.

രാജ്യത്തുടനീളമുള്ള 66,000 മെഡിക്കല്‍/ഡെന്റല്‍ സീറ്റുകളിലേക്ക് 13.3 ലക്ഷം വിദ്യാര്‍ഥികളാണ് മേയ് ആറിന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.