ദേവഗൗഡയോട് മാപ്പുപറഞ്ഞ് കുമാരസ്വാമി: ‘അന്ന്’ സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയി

single-img
25 May 2018

മുന്‍പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയോട് മാപ്പുപറഞ്ഞ് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു.

ബി.െജ.പി സഖ്യം രാഷ്ട്രീയജീവിതത്തിലെ കറുത്തപാടെന്നും നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനിടെ വികാരഭരിതനായി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു.

കര്‍ഷകര്‍ക്ക് തന്റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനിടെ കോണ്‍ഗ്രസിലെ കെ.ആര്‍.രമേഷ്‌കുമാര്‍ എതിരില്ലാതെ നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ് കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെയാണ് തിരഞ്ഞെടുപ്പ് എളുപ്പമായത്.