കോട്ടയത്തു നിപ്പ വൈറസ് ഇല്ല; നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം

single-img
25 May 2018

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. പേരാമ്പ്ര സ്വദേശിയും പാത്താമുട്ടം സ്വദേശി നഴ്‌സുമാണ് ചികിത്സയില്‍ കഴിയുന്നത്.

ട്രെയിനില്‍ കോട്ടയത്തെത്തിയ പേരാമ്പ്ര സ്വദേശി പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയാണു നിപ്പ ബാധയെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.